നിർമ്മാണ രംഗത്തെ സാങ്കേതിക വിദഗ്​ധരുടെ സംഘടനകൾക്ക്​ പരിഗണന നൽകും -മന്ത്രി ആർ. ബിന്ദു

നിർമാണ രംഗത്തെ സാങ്കേതിക വിദഗ്​ധരുടെ സംഘടനകൾക്ക്​ പരിഗണന നൽകും -മന്ത്രി ആർ. ബിന്ദു തൃശൂർ: നിർമാണ രംഗത്തെ സാങ്കേതിക വിദഗ്​ധരുടെ സംഘടനകളെ പരിഗണിച്ച് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങളുടെ കൂടെ നില്ക്കുമെന്നും മന്ത്രി ആർ ബിന്ദു. ലെൻസ്​ഫെഡിന്‍റെ പന്ത്രണ്ടാമത് ജില്ല സമ്മേളനം, തൃശൂർ കാർഡിയൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ഒ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്​ഥാന പ്രസിഡന്‍റ്​ സി.എസ്.​ വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്​ഥാന ലെൻസ്​ ഫെഡിന്‍റെ സ്​ഥാപക ജനറൽ സെക്രട്ടറി ആർ. മണിശങ്കർ വിശിഷ്ടാഥിതിയായിരുന്നു. സംസ്​ഥാന ജനറൽ സെക്രട്ടറി എം. മനോജ്, സംസ്ഥാന ട്രഷറർ പി.ബി. ഷാജി, ജില്ല ഇൻചാർജും സംസ്​ഥാന കറസ്​പോണ്ടൻസ്​ സെക്രട്ടറിയുമായ കെ. രാജേഷ്, മുൻ സംസ്​ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, സംസ്​ഥാന ജോ. സെക്രട്ടറി ടി.സി. ജോർജ്​, ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഷീന പറയങ്ങാട്ടിൽ, ജനറൽ കൺവീനർ ആഷിഷ് ജേക്കബ് തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ല സെക്രട്ടറി സി.കെ. തോമസ്​ പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ ടി.എസ്​. ബിജു കണക്കുകളുമവതരിപ്പിച്ചു. ജില്ലയിലെ സ്​ഥാപക പ്രസിഡന്‍റ്​ ആർ. ജനാർദനൻ സമ്മേളന നഗറിൽ പതാക ഉയർത്തി. പുതിയ ഭാരവാഹികളായി ഒ.വി. ജയചന്ദ്രൻ (പ്രസിഡന്‍റ്​, സി.കെ. തോമസ്​ (സെക്ര), ടി.എസ്​. ബിജു (ട്രഷ), വൈസ്​ പ്രസിഡന്‍റുമാരായി ആശിഷ് ജേക്കബ്​, ഷാജു, ആൻറി, ജോയന്‍റ്​ സെക്രട്ടറിമാരായി ഇ.ജെ. ഷാജു, സ്​മിത സ്റ്റാൻലി, സുഹാസ്​ കോലഴി എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.