എറിയാട്: പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ലോകത്തിന് മാതൃകയാക്കിയതുപോലെ ഐ.ടി.ഐകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി നിർമിച്ച എറിയാട് ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റിൽ 20,000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി വകയിരുത്തിയിരിക്കുന്നത്. തീരദേശങ്ങളിൽ കൂടുതൽ ഐ.ടി.ഐകൾ ആരംഭിക്കാനും മേഖലയിലെ കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഉന്നതിക്കായി എല്ലാവിധ സഹായവും ഒരുക്കുമെന്നും ഐ.ടി.ഐയുടെ ഉദ്ഘാടനം അതിന്‍റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു. 13 വർഷമായി എറിയാട് പഞ്ചായത്തിന്റെ താൽക്കാലിക കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവർത്തിച്ചിരുന്നത്. 2.95 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ ട്രെയിനികളെ അനുമോദിച്ചു. നോർക്ക കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവർ വിശിഷ്ടാതിഥികളായി. വ്യവസായ പരിശീലന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. ബിജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.