സമീഹാ ജുനൈദിനെ ആദരിച്ചു

സമീഹ ജുനൈദിനെ ആദരിച്ചു മാള: ഇംഗ്ലീഷിൽ രണ്ടു കവിത പുസ്തകങ്ങൾ പുറത്തിറക്കിയ മാള സ്വദേശിയായ കവയിത്രി സമീഹ ജുനൈദിനെ ജമാഅത്തെ ഇസ്‌ലാമി മാള ഏരിയ ഖുർആൻ സമ്മേളന വേദിയിൽ ആദരിച്ചു. ജില്ല പ്രസിഡന്‍റ്​ മുനീർ വരന്തരപ്പിള്ളി, മുഹമ്മദ് നജീബ് മൗലവി എടവിലങ്ങ്, ഏരിയ പ്രസിഡന്‍റ്​ കെ.എം. നാസർ, സെക്രട്ടറി ടി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജമാഅത്ത് വനിത ഘടകം ഏർപ്പെടുത്തിയ അവാർഡ് ജില്ല പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി കൈമാറി. സമീഹ മറുപടി പ്രസംഗം നടത്തി. ടി.എ. മുഹമ്മദ് മൗലവി, വനിത വിഭാഗം കൺവീനർ ടി.എച്ച്. ജുവൈരിയ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് തൻവീർ പുത്തൻചിറ എന്നിവർ സംബന്ധിച്ചു. ---- ഫോട്ടോ: സമീഹ ജുനൈദിന് മുനീർ വരന്തരപ്പിള്ളി അവാർഡ് കൈമാറുന്നു TCM- MLA- Sameeha Junaid - Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.