ചാലക്കുടി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ തുടങ്ങി ചാലക്കുടി: സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തിലെ വി. സെബസ്റ്റ്യാനോസിന്‍റെ തിരുനാൾ തുടങ്ങി. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം തിരുനാൾ നടന്നിരുന്നില്ല. ദേവാലയം പുതുക്കി നിർമിച്ച ശേഷമുള്ള ആദ്യ തിരുനാളാണെന്ന സവിശേഷതയും ഉണ്ട്. ശനിയാഴ്ച രാവിലെ 7.15ന് കുർബാനയെ തുടർന്ന് യൂനിറ്റുകളിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടികളോടെ ആഘോഷമായി അമ്പ് എഴുന്നള്ളിപ്പ് നടന്നു. തിരുനാളിനോടനുബന്ധിച്ച് ജെ.സി.ഐ ചാലക്കുടി എല്ലാ വർഷവും അവതരിപ്പിക്കുന്ന എക്സ്പോയും ആരംഭിച്ചിട്ടുണ്ട്. വാണിജ്യ-വിനോദ - കലാമേളകൾ ഒരുമിച്ചുള്ള ജെ.സി.ഐ എക്സ്പോ നിരവധി പേരെ ആകർഷിക്കുന്നുണ്ട്. ഞായറാഴ്ചയാണ് തിരുനാൾ ദിനം. തിങ്കളാഴ്ച ടൗൺ അമ്പ് നടക്കും. വെള്ളിയാഴ്ച വൈകീട്ട് തിരുസ്വരൂപം എഴുന്നള്ളിച്ചുവെക്കൽ ചടങ്ങ് ഭക്തിപുരസരം നടന്നിരുന്നു. വൈകീട്ട് പള്ളിയിലെ ദീപാലങ്കാരം സ്വിച്ച്ഓൺ നടന്നതോടെ ദേവാലയവും പരിസരവും ആഘോഷത്തിന്‍റെ വർണങ്ങളിലാണ്. വൈകീട്ട് നടന്ന കുർബാനയിൽ ഫാ. ജെർലിറ്റ് കാക്കനാടൻ കാർമികത്വം വഹിച്ചു. രാത്രിയോടെ അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ പ്രവേശിച്ചു. ഞായറാഴ്ചയാണ് തിരുനാൾ ദിനം. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. പോൾ പൂവ്വത്തിങ്കൽ കാർമികത്വം വഹിക്കും. വൈകീട്ട് മൂന്നിന് കുർബാന, നാലിന് തിരുനാൾ പ്രദക്ഷിണം, 7.15ന് ദിവ്യബലി തുടർന്ന് വർണമഴ. മാർക്കറ്റ് റോഡ്, നോർത്ത് ജങ്ഷൻ, ആനമല ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാരശാലകളിലേക്കും അമ്പ് പ്രദക്ഷിണം വന്നെത്തുന്ന ടൗൺ അമ്പ് തിങ്കളാഴ്ചയാണ്. വൈകീട്ട് നാലിന് വ്യാപാരഭവന് മുന്നിൽ പാലാ ന്യൂ വോയ്സും മുണ്ടത്തിക്കോട് രാഗ ദീപവും സിംഫണി ആമ്പല്ലൂരും മത്സരിച്ച് അവതരിപ്പിക്കുന്ന ബാൻഡ് മേളം നടക്കും. തുടർന്ന് വെള്ളിക്കുളം ജങ്ഷനിൽനിന്ന് അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. നഗരത്തിലെ 10 സ്റ്റേജുകളിലായി കലാകാരന്മാരുടെ പ്രകടനം നടക്കും. വൈകീട്ട് 7.30ന് നടക്കുന്ന മതസൗഹാർദ സമ്മേളനം ബിഷപ് പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. പള്ളിയിൽ രാവിലെ 7.15ന് കുർബാനയെ തുടർന്ന് യൂനിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലേക്ക് പ്രവേശിക്കും. TCMChdy - 1 ദീപാലംകൃതമായ ചാലക്കുടി ഫൊറോന ദേവാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.