പാറക്കൂട്ടം പാലം നിർമാണം: സർവേ തുടരും

ചാലക്കുടി: പാറക്കൂട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ തുടരാൻ സനീഷ്​കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന വിശദീകരണ യോഗത്തിൽ തീരുമാനം. പാലം നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്​ യോഗം ചേർന്നത്​. റോഡിന്‍റെ വശം ചേർന്നുള്ള അളവ് നടപടികൾക്കു പകരം നിലവിലെ റോഡിന്‍റെ മധ്യഭാഗത്തുനിന്നും ഇരുവശത്തേക്കും അഞ്ച് മീറ്റർ വീതം അളന്ന് തിട്ടപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യമുയർത്തി. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കാനും യോഗത്തിൽ ധാരണയായി. 4.8 കിലോമീറ്റർ റോഡും പറയൻതോടിന് കുറുകെ പാലവും ഉൾപ്പെടുന്ന പ്രവൃത്തിയുടെ നിർമാണ ചുമതല കിഫ്ബിക്കാണ്. അളവിന് ശേഷം കല്ലിടലിന് മുമ്പ്​ വീണ്ടും ഇത്തരം യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, കൗൺസിലർമാരായ ജിതി രാജൻ, സുധ ഭാസ്കരൻ, കെ.ആർ. എഫ്.ബി അസിസ്റ്റന്‍റ്​ എൻജിനീയർ കെ. ആശമോൾ, പ്രോജക്ട്​ എൻജിനീയർ വി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.