നെല്ലായി പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി

കൊടകര: നെല്ലായി സെന്‍റ്​ മേരീസ് പള്ളിയിലെ ഊട്ടുതിരുനാളിന് കൊടിയേറി. ഫാ. ഡെല്‍ബി തെക്കുംപുറം കൊടിയേറ്റി. വികാരി ഫാ. ഷാജു കാച്ചപ്പിള്ളി നേതൃത്വം നല്‍കി. ഈ മാസം 27നാണ് തിരുനാളാഘോഷം. തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ദിവസവും രാവിലെ 6.15ന് ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, നൊവേന. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, നൊവേന, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവെക്കല്‍ എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 27ന്​ രാവിലെ 9.30ന് ഫാ. ജോസഫ് മാളിയേക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, പ്രദക്ഷിണം, തുടര്‍ന്ന് ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.