മധു കൃഷ്ണന്​ അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ പുരസ്കാരം

ഇരിങ്ങാലക്കുട: അന്തര്‍ദേശീയ കാര്‍ട്ടൂണ്‍ മത്സര പുരസ്കാരത്തിന് ഇരിങ്ങാലക്കുട സ്വദേശി മധു കൃഷ്ണന്‍ അര്‍ഹനായി. ക്രൊയേഷ്യയില്‍ നടന്ന സെഗ്രാബ് ഇന്‍റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ മത്സരത്തിലാണ് പുരസ്കാരം നേടിയത്. 56 രാജ്യങ്ങളില്‍നിന്നായി 800ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയില്‍നിന്ന്​ പുരസ്കാരം നേടിയ ഏക വ്യക്തിയാണ്​. ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ അമ്മൂസില്‍ താമസിക്കുന്ന മധു കൃഷ്ണന്​ രണ്ടാം തവണയാണ് അന്തര്‍ദേശീയ പുരസ്കാരം ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.