സി.പി.ഐ ജില്ല സമ്മേളനത്തിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ ഉൽപാദിപ്പിക്കല്‍

ഇരിങ്ങാലക്കുട: സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി, വിവിധ യൂനിയനുകളുടെ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ.കെ. രാജന്‍റെ ചരമവാർഷിക ദിനചരണവും വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ സംഘാടനത്തിൽ സി.പി.ഐ ജില്ല സമ്മേളനത്തിലേക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ഉൽപാദിപ്പിക്കുന്നതിന് വിത്ത് വിതക്കലും ജില്ല അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്​ കുമാർ ഉദ്​ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, അഖിലേന്ത്യ കിസാൻ സഭ ജില്ല പ്രസിഡന്‍റ്​ കെ.കെ. രാജേന്ദ്രൻ, വി.കെ. മോഹനൻ, കാർഷിക സംസ്കൃതി കോഓഡിനേറ്റർ തങ്കരാജ്, കെ.വി. രാമകൃഷ്ണൻ, കെ.സി. ബിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.