പോളിടെക്​നിക്​ കോളജ്​ വികസന സമിതി യോഗം

ആളൂര്‍: പഠനത്തോടൊപ്പം വരുമാനവും നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. കല്ലേറ്റുങ്കര കെ. കരുണാകരന്‍ സ്മാരക മോഡല്‍ പോളിടെക്‌നിക് കോളജിലെ വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ്, ആളൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ്​ കെ.ആര്‍. ജോജോ, പ്രിന്‍സിപ്പൽ പി.ആര്‍. ഷീജ, വികസന സമിതി കണ്‍വീനര്‍ പി.എ. സാബു, ഷാജു ജോസഫ്, ടി.വി. ഷാജു, മോളി വര്‍ഗീസ്, സുധ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. TCM KDA 2 kallettumkara poly കല്ലേറ്റുങ്കര കെ. കരുണാകരന്‍ സ്മാരക പോളിടെക്‌നിക് കോളജിലെ വികസന സമിതി യോഗം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.