എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകള്‍

ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഈ മാസം മുതല്‍ അടുത്ത മാര്‍ച്ച് 31 വരെ കരാർ അടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ്​ എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 40. ഡോക്ടര്‍ തസ്തികയിലേക്കുള്ള മിനിമം യോഗ്യത: എം.ബി.ബി.എസ്, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിൽ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള മിനിമം യോഗ്യത: ഡി.ഫാം, ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള മിനിമം യോഗ്യത: എം.എല്‍.ടി, ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2ന് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40. താൽപര്യമുള്ളവര്‍ ഏപ്രില്‍ 25ന് രാവിലെ 10.30ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോൺ: 0480 2701045.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.