വേനൽക്കാല കായിക പരിശീലനം തുടങ്ങി

ചാലക്കുടി: അത്​ലറ്റിക്​ സമ്മർ കോച്ചിങ്​ ക്യാമ്പ്​ വിജയരാഘവപുരം ഗവ. സ്കൂൾ മൈതാനത്തിൽ തുടങ്ങി. ഫുട്ബാൾ കോച്ച് എ.വി. രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന പരിശീലനത്തിന് ആദ്യദിനം 50ലേറെ കുട്ടികൾ എത്തി. വി.ആർ പുരം ന്യൂ ലോഞ്ചേഴ്സ് ക്ലബാണ് സൗജന്യ ക്യാമ്പിന്‍റെ സംഘാടകർ. കുട്ടികൾക്കുള്ള പോഷകാഹാരം ഉൾപ്പെടെ ക്ലബ് വിതരണം ചെയ്യും. കൗൺസിലർ ഷിബു വാലപ്പൻ ക്യാമ്പ്​ ഉദ്​ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ജോജു പുളിയാനി അധ്യക്ഷത വഹിച്ചു. പി.എം. സത്യപാലൻ, രത്നവല്ലി രാജപ്പൻ, പി.ടി.എ പ്രസിഡന്‍റ്​ യു.വി. സുനിൽകുമാർ, ക്ലബ് പ്രസിഡന്‍റ്​ പി.വി. സനീഷ് കുമാർ, ജോഫിൻ ജോസ്, എ.വി. അജിത്ത്, അരുൺ, സച്ചിൻ തോമസ്, സീജോ കണ്ണമ്പുഴ, സജിലേഷ് ബാലൻ, രാജീവ് വാലപ്പൻ, മനു മണികണ്ഠൻ, എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.