കിഫ്ബി പദ്ധതികളുടെ അവലോകന യോഗം

ആമ്പല്ലൂർ: പുതുക്കാട് മണ്ഡലത്തിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെയും വിവിധ വകുപ്പുകൾക്ക് കീഴിലെ പ്രവൃത്തികളുടെയും അവലോകന യോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം.ആർ. രഞ്ജിത്, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ അശ്വതി വിബി (മറ്റത്തൂർ), അജിത സുധാകരൻ (വരന്തരപ്പിള്ളി), ഇ.കെ. അനൂപ് (പറപ്പൂക്കര), കിഫ്‌ബി നോഡൽ ഓഫിസർ എ.സി. ശേഖർ, പൊതുമരാമത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ എൻ.വി. ആന്‍റണി, നിരത്തുകൾ (പരിപാലനം) വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. നിർമാണം പൂർത്തീകരണഘട്ടത്തിലായ ചെമ്പൂച്ചിറ സ്കൂൾ ഓഡിറ്റോറിയം, പുതുക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ കെട്ടിടം, വല്ലച്ചിറ ഗവ. യു.പി സ്കൂൾ കെട്ടിടം, മറ്റത്തൂർ ഹോസ്പിറ്റൽ ക്വാർട്ടേഴ്‌സ് കെട്ടിടം എന്നിവ മേയിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. കുറുമാലി-തൊട്ടിപ്പാൾ-മുളങ്ങ് റോഡ്, പാലപ്പിള്ളി-എച്ചിപ്പാറ റോഡ് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. വാട്ടർ അതോറിറ്റി പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന്​ അടിയന്തര നടപടികൾ സ്വീകരിക്കും. തുടർന്ന് റോഡുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും. നിർദിഷ്ട പുതുക്കാട് മിനി സിവിൽ സ്റ്റേഷന്‍റെ ഡ്രാഫ്റ്റ് ഡിസൈൻ മേയ്‌ 10നകം തയാറാക്കി സമർപ്പിക്കും. റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണത്തിനായി റെയിൽവേയുടെ അനുമതി ലഭ്യമാകാൻ ആവശ്യമായ ഇടപെടലുകൾ നടത്തും. പുതുക്കാട് റെയിൽവേ മേൽപാലത്തിന്‍റെ സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ കിഫ്‌ബി ഫണ്ട്‌ നീക്കിവെച്ചതായും യോഗത്തിൽ ആർ.ബി.ഡി.സി.കെ പ്രതിനിധി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.