ഇഫ്താർ സംഗമം

എറിയാട്: പേ ബസാർ മർവ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. കടപ്പൂര് മഹല്ല് മസ്ജിദ് ഖതീബ് അലി ബാഖവി ഉദ്ഘാടനം ചെയ്തു. 'ഇസ്‌ലാമിക സാമ്പത്തിക ദർശനം; തത്ത്വവും പ്രയോഗവും' വിഷയത്തിൽ കാതിയാളം മഹല്ല് ഖതീബ് ആർ.എ. സാബിഖ് മൗലവി പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എ.കെ. അലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ടി.കെ. മുത്തുക്കോയ തങ്ങൾ, പ്രഫ. ടി.ഇ. മുഹമ്മദ്, സി.കെ. അൻവർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എ. ഹനീഫ സ്വാഗതം പറഞ്ഞു. Photo:TCKAZKD 1 പേബസാർ മർവ ചാരിറ്റബിൾ കുടുംബസംഗമം കടപ്പൂര് മഹല്ല് മസ്ജിദ് ഖതീബ് അലി ബാഖവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.