ഇഫ്ത്താർ സുഹൃദ് സംഗമം

ഇഫ്താർ സുഹൃദ് സംഗമം കയ്പമംഗലം: ജമാഅത്തെ ഇസ്‌ലാമി മതിലകം ഏരിയ നടത്തിയ ഇഫ്താർ സുഹൃദ് സംഗമം ശ്രദ്ധേയമായി. പുന്നക്ക ബസാർ തണൽ സാംസ്കാരിക കേന്ദ്രത്തിൽ നടത്തിയ സംഗമത്തിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. അനസ് നദ്‌വി റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡന്റ് ഫസൽ കാതിക്കോട് അധ്യക്ഷത വഹിച്ചു. അമ്പിളി (സിനിമാ സംവിധായകൻ), സുധീഷ് അമ്മ വീട് (വിദ്യാഭ്യാസ പ്രവർത്തകൻ), പി.വി. മോഹനൻ (സി.പി.ഐ), ബി.വി. ബാവിൻ, സി.എസ്. രവിന്ദ്രൻ (കോൺഗ്രസ്), ഷിബു (സി.പി.എം), ഭരതൻ, റഫീഖ് കാതിക്കോട് (വെൽഫെയർ പാർട്ടി), ഒ.എ. ജെൻട്രിൻ, ജോസ്, ശരത് രേവതി (നാടക സംവിധായകൻ), ഷിബു വർഗീസ്, സുനിൽ മേനോൻ, ഹംസ വൈപ്പിപ്പാടത്ത്, റഷീദ് പൊന്നാത്ത്, അഷറഫ് മംഗനംപുള്ളി (മുസ്‌ലിം ലീഗ്), ആദിത്യൻ കാതിക്കോട്, നാരായണൻ, ധർമരാജ് (പരിസ്ഥിതി പ്രവർത്തകൻ), കുട്ടപ്പൻ, ഉണ്ണികൃഷ്ണൻ, കലാനാഥൻ, പ്രശാന്ത്, വിപിൻദാസ്, മധു, വേണു, സന്തോഷ്, ദാസൻ, രാജു, കുട്ടൻ, സുധി പെരിഞ്ഞനം തുടങ്ങിയവർ സംബന്ധിച്ചു. TCK KPM IFTHAR JIH ജമാഅത്തെ ഇസ്​ലാമി മതിലകം ഏരിയ സംഘടിപ്പിച്ച ഇഫ്താറിൽ ഏരിയ പ്രസിഡന്റ് ഫസൽ കാതിക്കോട് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.