പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: രാജ്യത്തെ കർഷകരെയും ഡൽഹി കർഷക സമരത്തെയും അവഹേളിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ഏരിയ കമ്മിറ്റി നടത്തി. ബസ്​സ്റ്റാൻഡ്​ പരിസരത്ത് നടന്ന യോഗം ജില്ല എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ടി.എസ്‌. സജീവൻ അധ്യക്ഷത വഹിച്ചു. കെ.വി. ജിനാരാജ്ദാസ്, കെ.ജെ. ജോൺസൻ, വി.എൻ. ഉണ്ണികൃഷ്ണൻ, പി.വി. രാജേഷ്, എം.ടി. വർഗീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.