ഭക്ഷ്യക്കിറ്റ് വിതരണം മാള: പള്ളിപ്പുറം മലർവാടി പുരുഷ സ്വയംസഹായ സംഘം വിഷു-ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പൊയ്യ പഞ്ചായത്തംഗം വർഗീസ് കാഞ്ഞൂതറ ഉദ്ഘാടനം ചെയ്തു. സെകട്ടറി സി.എ. സത്യൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സി.എസ്. സുരേഷ്, ഇ.കെ. മോഹനൻ, സി.സി. ചന്ദ്രഹാസൻ, പി.എ. ജോൺസൻ, വി.എ. മൊയ്തീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: TCM- MLA- Malarvadi എൻ.സി.പി ധർണ ആമ്പല്ലൂർ: പെട്രോളിയം ഉൽപന്നങ്ങളുടെയും മരുന്നുകളുടെയും വിലവർധനയിൽ പ്രതിഷേധിച്ച് എൻ.സി.പി പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസക്ക് മുന്നിൽ ധർണ നടത്തി. നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി.എം. ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് മോളി ഫ്രാൻസിസ്, ഷിജു കീടായി, ജോൺ വട്ടക്കുഴി, വിഷ്ണു വാസുദേവ്, എ.വി. ജോണി, പി.സി. കറപ്പൻ, അഖിൽ ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.