സായുജ്യമടയാൻ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ: വിഷുക്കണി ദർശിച്ച് . വ്യാഴാഴ്ച രാത്രിയോടെത്തന്നെ വിഷുക്കണി കാണാനുള്ളവരുടെ തിരക്ക് ക്ഷേത്രനഗരിയിൽ പ്രകടമായി. രാത്രി ക്ഷേത്രനട അടച്ചതോടെ കണി കാണുന്നതിനായി ഭക്തർ വരിയിൽ സ്ഥാനമുറപ്പിച്ചിരുന്നു. മൂലവിഗ്രഹത്തിന്‍റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലാണ്​ കണിയൊരുക്കിയിരുന്നത്. ഗുരുവായൂരപ്പന്‍റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയുമായിരുന്നു കണിക്കോപ്പുകൾ. മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയാണ് വെള്ളിയാഴ്ച പുലർച്ച ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചത്. തുടർന്ന് കാത്തുനിന്ന ഭക്തർക്ക് കണി കാണാൻ അവസരമൊരുക്കി. കണി കാണും വരെ തൂവാല, തോർത്ത് എന്നിവയാൽ കണ്ണ് മൂടിക്കെട്ടി ഭക്തർ കാത്തുനിൽപുണ്ടായിരുന്നു. ക്ഷേത്രത്തിൽ വെള്ളിയാഴ്ച വിഷു വിളക്ക് സമ്പൂർണ നെയ്​വിളക്കായി ആഘോഷിക്കും. ലണ്ടൻ വ്യവസായിയായിരുന്ന പരേതനായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്‍റെ വക വഴിപാടായാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്. രാത്രിവിളക്കിന് മേളത്തിന്‍റെ അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ആയിരക്കണക്കിന് ദീപങ്ങൾ നറുനെയ്യിൽ തെളിയും. മേടം ഒന്നായ വ്യാഴാഴ്ചയും ക്ഷേത്രത്തിൽ ദർശനത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.