വീട്ടിൽനിന്ന്​ പത്തര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

തൃശൂർ: പത്തര കിലോ കഞ്ചാവുമായി വടൂക്കര സ്വദേശി പുത്തൻവീട്ടിൽ ബിബീഷിനെ തൃശൂർ എക്സൈസ് റേഞ്ച്​ ഇൻസ്​പെക്ടർ അബ്​ദുൽ അഷ്റഫും സംഘവും ചേർന്ന് പിടികൂടി. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വടൂക്കരയിൽ വൻതോതിൽ മയക്കുമരുന്ന് വിപണനം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥർ ഒരാഴ്​ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ബിബീഷ് മീൻ കച്ചവടത്തിന്‍റെ മറവിൽ സുഹൃത്തുക്കളുമായി ചേർന്ന് മീൻ കൊണ്ടുവരുന്ന ട്രേകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കഞ്ചാവ് എത്തിച്ചു നൽകിയ ആളെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. എക്​സൈസ്​ സംഘത്തിൽ അസി. എക്സൈസ് ഇൻസ്​പെക്ടർ ഹരീഷ്, പ്രിവന്‍റിവ് ഓഫിസർമാരായ ടി.ആർ. സുനിൽകുമാർ, കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.ആർ. രാജു, പി.വി. വിശാൽ, ജോസഫ്, ബിബിൻ ചാക്കോ, ശ്യാമലത, ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു. tcr kanjavu bibeesh ബിബീഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.