തൃശൂര്‍: ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ബാഗിൽനിന്ന് ഒരുലക്ഷം രൂപ കവര്‍ന്ന സ്ത്രീ അറസ്റ്റില്‍. കുന്നത്തങ്ങാടി ചാലക്കല്‍ വീട്ടില്‍ ജലജയെയാണ് (53) തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരിമ്പൂര്‍ ചിറ്റപ്പത്ത് ആശയുടെ പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഒളരി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ഒരുലക്ഷം രൂപ അടങ്ങിയ ബാഗ് ക്ഷേത്രം നടപ്പുരയിലെ തൂണിന് അടുത്തുവെച്ച ശേഷം ദർശനത്തിനായി ക്ഷേത്രത്തിന് അകത്തേക്ക് പോയി. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മറ്റൊരു സ്ത്രീ ബാഗ് എടുത്ത് പരിശോധിക്കുന്നതിന്‍റെയും അതില്‍നിന്ന് കവര്‍ എടുക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ലഭിച്ചു. പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ജലജയെ പരിചയമുണ്ടായിരുന്നു. ഇവർ നല്‍കിയ വിവരമനുസരിച്ച് ജലജയുടെ വീട് കണ്ടെത്തി. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച പണത്തില്‍ 1500 രൂപ മെഡിക്കല്‍ കോളജിലേക്ക് പോകാനും മറ്റുമായി ചെലവാക്കിയെന്നും ബാക്കി തുക വീട്ടിലെ വിറകുപുരയില്‍ വിറകുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും മൊഴി നല്‍കി. അന്വേഷണത്തിൽ പണം പൊലീസ് കണ്ടെടുത്തു. എസ്.ഐ കെ.സി. ബൈജു, സീനിയര്‍ സി.പി.ഒമാരായ കെ.എന്‍. പ്രിയ, ഇ.സി. സുധീര്‍, സി.പി.ഒ അഭീഷ് ആന്‍റണി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. tct_chr5 ജലജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.