ഇരിങ്ങാലക്കുടയിൽ സിറ്റി സർക്കുലർ സർവീസ് വേണം

ഇരിങ്ങാലക്കുടയിൽ സിറ്റി സർക്കുലർ സർവിസ് വേണം ഇരിങ്ങാലക്കുട: നഗരസഭ അതിർത്തിയിലെ മൂർക്കനാട്, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി, കണ്ഠേശ്വരം, ചേലൂർ, കരുവന്നൂർ, മാടായിക്കോണം, നമ്പ്യാങ്കാവ്, ഗാന്ധിഗ്രാം പ്രദേശങ്ങളെ ബന്ധിപ്പിച്ച്​ സിറ്റി സർക്കുലർ ബസ് സർവിസ് തുടങ്ങണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്‍റ്​സ്​ അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. അനുദിനം വർധിക്കുന്ന ഇന്ധന വില സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത വരുത്തുകയാണ്​. അസോസിയേഷൻ പ്രസിഡന്‍റ്​ റിട്ട. വിങ്​ കമാൻഡർ ടി.എം. രാംദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പോളി മാന്ത്ര റിപ്പോർട്ടും ട്രഷറർ രമാഭായ് രാംദാസ് കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അസോസിയേഷന്‍റെ ഡയറക്ടറി പ്രകാശനം ചെയ്തു. ഭാരവാഹികൾ: ടി.എം. രാംദാസ് (പ്രസി), രാജീവ് മുല്ലപ്പിള്ളി, കെ. ഗിരിജ (വൈസ് പ്രസി), ബിന്ദു ജിനൻ (സെക്ര), എ.സി. സുരേഷ്, രമാഭായ് രാംദാസ് (ജോ. സെക്ര), രേഷ്മ രാമചന്ദ്രൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT