ബാലസാഹിത്യ ക്യാമ്പ് സംഘാടകസമിതി

കൊടുങ്ങല്ലൂർ: താലൂക്ക് ലൈബ്രറി കൗൺസിലും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സമിതിയും സംയുക്തമായി മേയ് ആദ്യവാരം എറിയാട് സംഘടിപ്പിക്കുന്ന താലൂക്കുതല ബാലസാഹിത്യ ക്യാമ്പിന്‍റെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ. ദേവിപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റുമായ കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മുസ്താഖ് അലി കാര്യപരിപാടികൾ റിപ്പോർട്ട് ചെയ്തു. താലൂക്കിലെ വിവിധ ലൈബ്രറികളിൽ നിന്നായി സാഹിത്യാഭിരുചിയുള്ള നൂറ് ഹൈസ്കൂൾ വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുക. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക സമിതി സെക്രട്ടറി അഡ്വ. അഷ്റഫ് സാബാൻ, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീന റാഫി, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപാടത്ത്, പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പിക്കാസോ, സുനിത, നജ്മൽ ഷക്കീർ, ഹസീം, ഫൗസിയ ഷാജഹാൻ, കെ.എ. മുഹമ്മദ് റാഫി, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT