'സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ സർക്കാർ നിയന്ത്രിക്കണം'

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ സർക്കാർ നിയന്ത്രിക്കണമെന്ന് ഭാരതീയ നാഷനൽ ജനതാദൾ ജില്ല നേതൃയോഗം ആവശ‍്യപ്പെട്ടു. സാധാരണ ബാങ്ക് പലിശയേക്കാൾ പരമാവധി നാല് ശതമാനം കൂടുതൽ പലിശ ഈടാക്കാനാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമപരമായി അവകാശമുള്ളത്. എന്നാൽ, ആറ് മാസയടവ് മുടങ്ങിയാൽ 36 ശതമാനം പലിശ വാങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വ്യാപകമാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ടി. ജോസഫ്, മനോജ് കൊട്ടാരക്കര, ഹസീന ജോഷി, കെ.കെ. രാമദാസ്, പ്രേംകുമാർ കളത്തിൽ, ലൂയിസ് നീലങ്കാവിൽ, രാമചന്ദ്രൻ, ഡോ. സഞ്ജീവനി സുലൈമാൻ, പി.കെ. കൃഷ്ണൻ, ബിജു വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.