സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: അടൽജി സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ പടിയൂർ നിവാസികൾക്ക് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിപ്രകാരമുള്ള സൗജന്യ ഗ്യാസ് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. അയ്യങ്കാളി സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ അഞ്ചാം വാർഡ് അംഗം നിഷ പ്രനീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജോയ് കളരിക്കൽ, ശ്രീജിത്ത് മണ്ണായി, പ്രഭാത് വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു. ട്രിനിറ്റി ഗ്യാസ് ഏജൻസി മാനേജർ ശ്രീദേവി പദ്ധതി വിശദീകരണവും കോഓഡിനേറ്റർ ഉല്ലാസ് ബോധവത്കരണ ക്ലാസും നടത്തി. വിനയ ഉണ്ണികൃഷ്ണൻ സ്വാഗതവും ബിനോയ് കോലാന്ത്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.