റോഡിലെ കുഴി ഭീഷണിയാകുന്നു

മാള: പുത്തൻചിറ- കൊടുങ്ങല്ലൂർ റോഡിൽ ചാമുണ്ടേശ്വരി ക്ഷേത്രവളവിലെ റോഡിലെ കുഴി നികത്താത്തത്​ അപകട ഭീഷണിയാകുന്നു. കൊടുങ്ങലൂരിലേക്ക് കുടിവെള്ളം വിതരണം നടത്തുന്ന പൈപ്പ്‌ലൈൻ ഇവിടെ പൊട്ടിയിരുന്നു. തകരാർ പരിഹരിച്ച് കുഴി മൂടിയെങ്കിലും പിന്നീട് മഴയിൽ മണ്ണൊലിച്ച് വീണ്ടും കുഴിയായി. ഇരുചക്ര വാഹനങ്ങളടക്കം കുഴിയിൽ വീണ് അപകടമുണ്ടാക്കുന്നത് പതിവായിട്ടുണ്ട്. കുഴി അടിയന്തരമായി ടാർ ചെയ്യണമെന്ന്​ ജലനിധി സെക്രട്ടറി പി.സി. ബാബു ആവശ്യപെട്ടു. ഫോട്ടോ: പുത്തൻചിറ ചാമുണ്ടേശ്വരി ക്ഷേത്ര വളവിലെ റോഡിലെ തകർന്ന ഭാഗം TCM- MLA-Road - Kuzhi -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.