മേലൂരിൽ അവധിക്കാല കായിക ക്യാമ്പ്​ തുടങ്ങി

ചാലക്കുടി: മേലൂർ പഞ്ചായത്തിൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അവധിക്കാല കായിക പരിശീലന ക്യാമ്പുകൾ തുടങ്ങി. മേലൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും മേലൂർ പഞ്ചായത്ത് സ്പോർട്സ് അക്കാദമിയും ചേർന്നാണ്​ ക്യാമ്പുകൾ നടത്തുന്നത്​. മേലൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്​ലറ്റിക്​ ക്യാമ്പും പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ ക്യാമ്പുകളുമാണ് സംഘടിപ്പിക്കുന്നത്​. ക്യാമ്പുകളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ പോളി പുളിക്കൻ നിർവഹിച്ചു. മേലൂർ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സോണി ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ലിൻസൺ ആൻറണി, എം.പി.എസ്.എ ജനറൽ കൺവീനർ ബിനോയ് മേച്ചേരി എന്നിവർ സംസാരിച്ചു. TCMChdy - 1 മേലൂർ പഞ്ചായത്തിൽ അവധിക്കാല കായിക ക്യാമ്പുകൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.