ബൈക്ക് യാത്രികന്​ നേരെ കാട്ടാനയുടെ ആക്രമണം

വെള്ളിക്കുളങ്ങര: അമ്പനോളി-നായാട്ടുകുണ്ട് റോഡിൽ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ച്​ പരിക്കേൽപിച്ചു. നായാട്ടുകുണ്ട് സ്വദേശി മാനാട്ടുകാലായിൽ സിജോക്കാണ് (31) പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡ്രൈവറായ സിജോ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക്​ വരുമ്പോൾ നായാട്ടുകുണ്ട് പാറമടക്ക് സമീപം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ബൈക്കിന് നേരെ പാഞ്ഞടുത്ത ആനയിൽനിന്ന് തലനാരിഴക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന തകർത്തു. കാലിന് പരിക്കറ്റ സിജോ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ക്യാഷ്ഷൻ TC M KDA 2 Kattana bike കാട്ടാന തകർത്ത ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.