മുളങ്കുന്നത്തുകാവ് (തൃശൂർ): അവണൂരിൽ മാതാപിതാക്കളെയും ജ്യേഷ്ഠനെയും യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. പരിക്കേറ്റ മൂന്ന് പേരെയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേൽപിച്ചയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ചുവരുന്നു. അവണൂർ പുളിഞ്ചോട് പല്ലിശ്ശേരി വീട്ടിൽ വിൽസൺ (62), ഭാര്യ അധ്യാപികയായ ടെസി (54), മൂത്ത മകനും നിയമവിദ്യാർഥിയുമായ ബിനോയ് (26) എന്നിവർക്കാണ് വെട്ടുകത്തികൊണ്ട് വെട്ടേറ്റത്. ഇളയ മകൻ ജിനോയ് ആണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ അവണൂർ പുളിഞ്ചോട്ടിലാണ് സംഭവം. ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർഥിയായ ജിനോയ് (23) ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം ചോദിച്ചപ്പോഴാണ് കലഹവും തുടർന്ന് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് മാതാപിതാക്കളെയും മൂത്ത സഹോദരനെയും ഉപദ്രവിച്ചത്. കൈക്കാണ് ഇവർക്ക് വെട്ടേറ്റത്. ശരീരത്തിൽ വരയുകയും ചെയ്തിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അയൽവാസികളാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.