തൃശൂർ: കഥകളി ക്ലബിന്‍റെ 57ാം വാർഷികാഘോഷവും ഡോ. കെ.എൻ. പിഷാരടി സ്മാരക സുവർണ മുദ്ര സമർപ്പണവും ഒമ്പത്, 10 തീയതികളിൽ സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒമ്പതിന് വൈകീട്ട് അഞ്ചിന് കേളിയും പുറപ്പാടുമാണ്. ആറിന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരിക്ക് സുരേഷ് ഗോപി എം.പി ഒരു പവൻ സുവർണ മുദ്ര സമ്മാനിക്കും. കഥകളി ക്ലബ് രക്ഷാധികാരി ഡോ. കെ. ബാലകൃഷ്ണൻ അനുമോദന പ്രഭാഷണവും പി. ബാലചന്ദ്രൻ എം.എൽ.എ സ്മാരക പ്രഭാഷണവും നിർവഹിക്കും. തുടർന്ന് ഡോ. സദനം കൃഷ്ണൻകുട്ടി കീചകനായും കലാമണ്ഡലം രാജശേഖരൻ സൈരന്ധ്രിയായും വേഷമിടുന്ന 'കീചകവധം' കഥകളി അരങ്ങേറും. 10ന് വൈകീട്ട് അഞ്ചിന് ടി.എൻ. പ്രതാപൻ എം.പി സോവനീർ പ്രകാശനം ചെയ്യും. അഡ്വ.എ.യു. രഘുരാമപ്പണിക്കർ ഏറ്റുവാങ്ങും. 6.30ന് നളചരിതം ഒന്നാംദിവസം കഥകളിയിൽ ഡോ. കലാമണ്ഡലം ഗോപി നളനായി രംഗത്തെത്തും. വാർത്തസമ്മേളനത്തിൽ തൃശൂർ കഥകളി ക്ലബ് പ്രസിഡന്‍റ് എ.എൻ. കൃഷ്ണൻ, സെക്രട്ടറി അഡ്വ. ചാൾസ് കാൾ, വൈസ് പ്രസിഡന്‍റുമാരായ ഡോ. ശ്യാം വേണുഗോപാൽ, കെ.ആർ. നാരായണൻ ചാക്യാർ, ട്രഷറർ പ്രശാന്ത് മേനോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.