തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം യു.ഡി.എഫിന്റെ വീഴ്ചകളാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് എം.എൽ.എ. കേരള കോൺഗ്രസ് ജേക്കബ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും അനൂപ് ജേക്കബ് വിമർശിച്ചത്. ഗ്രൂപ് രാഷ്ട്രീയം ഇനി വിലപ്പോകില്ല. ഉൾപ്പാർട്ടി ജനാധിപത്യം നല്ലതാണ്. എന്നാൽ, ചാനലുകൾക്ക് മുന്നിൽ വന്ന് വിളമ്പുന്നതല്ല ഉൾപ്പാർട്ടി ജനാധിപത്യം. വീഴ്ചകൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ-റെയിലിനുപകരം റെയിൽവേയുടെ പദ്ധതികളോ എയർ സ്ട്രിപ് പോലെയുള്ള പദ്ധതികളോ സർക്കാർ പരിഗണിക്കണം. വിനാശകരമായ ഈ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പ്രഫ. ജോണി സെബാസ്റ്റ്യൻ, കെ.ആർ. ഗിരിജൻ, റെജി ജോർജ്, രാജു പാണലിക്കൽ, ഇ.എം. മൈക്കിൾ, സുനിൽ എടപ്പാലക്കാട്ട്, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, ജോൺ ആടുപാറ, സി.എം. ബാലസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. ഏലിയാസ് (പ്രസി.), സോമൻ കൊളപ്പാറ, പി.പി. ജെയിംസ് (വൈസ് പ്രസി.), വസന്തൻ ചിയ്യാരം (ജന.സെക്ര-ഓഫിസ് ചാർജ്), പോൺസൺ ആലപ്പാട്ട്, ഷാജു വടക്കൻ, സി.എം. ബാലസുന്ദരൻ, ജോൺ ആടുപാറ, ശക്തിധരൻ എടമുട്ടം, സുധ ഗോവിന്ദൻ, ജോയ്സൺ ചാലിശ്ശേരി, എ.എസ്. മനീഷ് കുമാർ (ജനറൽ സെക്ര.), ബാബു ചേലക്കര (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.