പഴം-പച്ചക്കറി സംസ്കരണവും വിപണനവും: അപേക്ഷ ക്ഷണിച്ചു

തൃശൂർ: കേരള കാർഷിക സർവകലാശാല ഇ-പഠന കേന്ദ്രം 'പഴം -പച്ചക്കറി സംസ്കരണവും വിപണനവും' വിഷയത്തില്‍ ഓൺലൈൻ വിദൂര പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്സിന്‍റെ ദൈർഘ്യം. മലയാളമാണ് പഠന മാധ്യമം. താൽപര്യമുള്ളവര്‍ www.celkau.in എന്ന വെബ്സൈറ്റിലെ 'ഓണ്‍ലൈന്‍ കോഴ്സ്' എന്ന ലിങ്കില്‍നിന്ന്​ രജിസ്​ട്രേഷന്‍ ഫോറം പൂരിപ്പിച്ച്​ സമർപ്പിക്കണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 17. കോഴ്സ് 18ന് തുടങ്ങും. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്കായി celkau@gmail.com ഇ-മെയില്‍ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9497353389, 9567190858, 7559070461.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.