തൃശൂർ: കേരള ലളിതകല അക്കാദമി നൽകുന്ന 50-ാമത് സംസ്ഥാന ദൃശ്യകലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്. സുധയദാസ്, ആർ.ബി. ഷജിത്, രാഹുൽ ബാലകൃഷ്ണൻ, കെ.കെ. ജയേഷ്, സ്മിത എം. ബാബു എന്നിവരാണ് പുരസ്കാരങ്ങൾ നേടിയത്. 50,000 രൂപയും ബഹുമതിപത്രവും മെമന്‍റോയും അടങ്ങുന്നതാണ് പുരസ്കാരം. രജി പ്രസാദ്, കെ. വൈശാഖ്, അഖിൽ മോഹൻ, പി.എ. അബ്ദുള്ള, ദീപ ഗോപാൽ എന്നിവർ വിശേഷാൽ പരാമർശ പുരസ്കാരം നേടി. 25,000 രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് വിശേഷാൽ പരാമർശ പുരസ്കാരം. ബിജി ഭാസ്കർ രചിച്ച 'ലവ് ലൈവ്സ് ഇൻ ദി വില്ലേജ്' എന്ന ചിത്രത്തിനാണ് കവി ശങ്കരമേനോൻ എൻഡോവ്മെന്‍റ് സ്വർണമെഡൽ. മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വിജയരാഘവൻ എൻഡോവ്മെന്‍റ് സ്വർണമെഡൽ നേടിയത് അബേല റൂബന്‍റെ ചിത്രമാണ്. വി.സി. വിവേക് (കോളജ് ഓഫ് ഫൈൻ ആർട്സ്, തിരുവനന്തപുരം), ടി.വി. മിഥുൻ (ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ), കെ.എസ്. അനന്തപത്മനാഭൻ (ശില്പം-രാജാരവി വർമ കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര), ടി.സി. വിവേക് (ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ), കെ.എസ്. ദേവിക (ഗവ. കോളജ് ഓഫ് ഫൈൻ ആർട്സ്, തൃശൂർ) എന്നിവരാണ് കലാവിദ്യാർഥികൾക്കുള്ള പ്രത്യേക പുരസ്കാരത്തിന് അർഹരായത്. 10,000 രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാർഡ്. കെ.പി. അജയിനാണ് സ്പെഷൽ ജൂറി പുരസ്കാരം. JAYESH K K.: കെ.കെ. ജയേഷ് Rahul Balakrishnan (P): രാഹുൽ ബാലകൃഷ്ണൻ Shajith R B (P): ആർ.ബി. ഷജിത് Smitha M Babu (P): സ്മിത എം. ബാബു Sudayadas (P): എസ്. സുധയദാസ് Biji Bhaskar (P): ബിജി ഭാസ്കർ Abela Ruben (P): അബേല റൂബൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.