വിദ്യാർഥിനിക്കു​ നേരെ പീഡനശ്രമം: കലാമണ്ഡലം അധ്യാപകനെതിരെ പോക്സോ കേസ്

ചെറുതുരുത്തി: വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കലാമണ്ഡലം താൽക്കാലിക അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു. പാലക്കാട് സ്വദേശി അഭിജോഷിനെതിരെയാണ് നടപടി. ഇയാൾ മിഴാവ് വിഭാഗത്തിൽ മാർച്ച് 31 വരെ അധ്യാപകനായിരുന്നു. കലാമണ്ഡലം ഓപൺ ഓഡിറ്റോറിയത്തിൽ മാർച്ച് 26ന് നടന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു വിദ്യാർഥിനിക്കു നേരെ പീഡനശ്രമം നടന്നതെന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ചെറുതുരുത്തി പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT