പെരുമ്പിലാവ്: പെരുമ്പിലാവിലെ ബാറിൽ മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ബാർ ഉടമ ഉൾപ്പെടെ അഞ്ചുപേർക്ക് കുത്തേറ്റു. വിദ്യ ബാറിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. ബാര്‍ ഉടമ കരിക്കാട് പാലിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍കുട്ടിയുടെ മകന്‍ മണി (55), ജീവനക്കാരായ വിബീഷ്, ഷാജി, പ്രജീഷ്, കരിക്കാട് ചിറ്റിലപ്പള്ളി വീട്ടില്‍ ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് ബഹളംവെച്ച ബാബുവിനെ പിന്തിരിപ്പിച്ചു പറഞ്ഞുവിടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇയാൾ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ബാര്‍ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ബാര്‍ ഉടമയുടെ വയറ്റില്‍ രണ്ടിഞ്ച് ആഴത്തില്‍ മുറിവുണ്ട്. ബാര്‍ ഉടമയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ ജീവനക്കാര്‍ ഉൾപ്പെടെ നാലുപേർ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.