അഴീക്കോട്: അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരിയിലാണ് ഇവിടെ തസ്തികകൾ അനുവദിച്ച് ഉത്തരവായത്. ഫിഷറീസ് അസി. ഡയറക്ടർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഫിഷറീസ് ഓഫിസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് ഗ്രേഡ്-2 എന്നിവരുടെ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ മൂന്ന് തസ്തികയും ഉണ്ടാകും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ നിയമിക്കും. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ പുതുതായി അനുവദിച്ച നാല് ഫിഷറീസ് സ്റ്റേഷനുകൾക്കും കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പാക്കുന്നതോടൊപ്പം കടൽ രക്ഷാപ്രവർത്തനം ജില്ല തലത്തിൽ ഏകോപിപ്പിക്കുന്നതും കാലാവസ്ഥാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം എത്തിക്കുന്നതും ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റോബോട്ടും പരിശീലനം സിദ്ധിച്ച ലൈഫ് ഗാർഡുകളുടെ സേവനവും ഫിഷറീസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികൾക്കും യാനങ്ങൾക്കും കടലിൽ ആവശ്യമായ സുരക്ഷ വേഗത്തിൽ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധനയും അനധികൃത മീന്‍പിടിത്തം തടയലും സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തും. ഇതോടെ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.