കോർപറേഷന്‍റെ സാമ്പത്തിക സ്ഥിതിയറിയാൻ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷം തൃശൂർ: കോർപറേഷൻ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയുന്നതിന് ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ്. എൽ.ഡി.എഫ് ഭരണസമിതി ആറു വർഷത്തെ ഭരണം കൊണ്ട് സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന തൃശൂർ കോർപറേഷനെ സാമ്പത്തിക പാപ്പരത്തിലേക്കാണ് നയിച്ചത്. ശക്തനിൽ ഇല്ലാത്ത പദ്ധതികളുടെ പേരിൽ ഒരുകോടി വാങ്ങി സുരേഷ് ഗോപി എം.പിയെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷകക്ഷി നേതാവ് രാജൻ കൗൺസിലിൽ ബജറ്റ് ചർച്ചയൽ ആരോപിച്ചു. ഡെപ്യൂട്ടി മേയർ അവതരിപ്പിച്ച ബജറ്റ് ബഡായി ബജറ്റും തനിയാവർത്തനമാണെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി. 1200 കോടിയുടെ വികസനം നടന്നതായി പറഞ്ഞ് എൽ.ഡി.എഫ് കൺവീനറെ പറ്റിക്കുകയായിരുന്നു. ആറുവർഷം പിന്നിട്ടിട്ടും കിഴക്കേകോട്ട - പടിഞ്ഞാറേകോട്ട ഫ്ലൈ ഓവറുകൾ വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളിൽ 2.69 കോടി രൂപയുടെ അമൃതം പദ്ധതി ലഭിച്ചിട്ടും, കോടിക്കണക്കിന് രൂപയുടെ വാടകയിനത്തിലും മറ്റു വരുമാനങ്ങൾ ലഭിച്ചിട്ടും 100 കോടി അധിക പലിശക്ക് കോർപറേഷൻ വസ്തുക്കൾ പണയംവെച്ച് ലോൺ എടുക്കാൻ പോകുന്നത് തൃശൂർ ജനതയോടുള്ള വഞ്ചനയാണ്. വർഷക്കാലത്ത് പോലും കുടിവെള്ളം ലഭിക്കാത്ത തൃശൂർ പട്ടണമെന്ന ബഹുമതി കോർപറേഷന് നൽകിയത് എൽ.ഡി.എഫ് ഭരണസമിതിയാണ്. ഓരോ ബജറ്റിലും പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് തനിയാവർത്തന ബജറ്റായി ബജറ്റ് തരം താഴ്ന്നു. മാലിന്യ സംസ്കരണ രംഗത്ത് കോർപറേഷൻ തികഞ്ഞ പരാജയമാണ്. കോൺഗ്രസ് ഭരണ സമിതി കൊണ്ടുവന്ന 15 ഓളം ബയോഗ്യാസ് പ്ലാന്റ്കളും ശക്തൻ മാർക്കറ്റിൽ സ്ഥാപിച്ച ഇൻസുലേറ്റർ സംവിധാനവും പൂർണമായും അട്ടിമറിച്ച് തകർത്തു. ശക്തൻ ബസ ്സ്റ്റാൻഡിൽ മാതൃകയായി സ്ഥാപിച്ചിട്ടുള്ള മാലിന്യസംസ്കരണ സംവിധാനവും കെടുകാര്യസ്ഥതമൂലം പ്രവർത്തിപ്പിച്ചില്ല. ഇതുമൂലം ടൺ കണക്കിനു മാലിന്യമാണ് ശക്തനിൽ കൂട്ടിയിട്ടിരിക്കുന്നത്. അരക്കോടി ചെലവഴിച്ച നെഹ്റു പാർക്കിലെ മ്യൂസിക് ഫൗണ്ടൻ ഓർമയായി. ടാഗോർ ഹാൾ, അയ്യന്തോൾ പ്രിയദർശിനി ഹാൾ, കാളത്തോട് കല്യാണമണ്ഡപം, നടുവിലാൽ ഷോപ്പിങ് കോംപ്ലക്സ്, കോവിലകംപാടം ഷോപ്പിങ് കോംപ്ലക്സ്, എല്ലാ നിർമാണപ്രവർത്തനങ്ങളും തടസപ്പെട്ടിരിക്കുകയാണ്. കിഫ്ബി വഴി 1000 കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നുണ്ടെന്ന് കഴിഞ്ഞ ബജറ്റിലും സി.പി.എം നേതാക്കളും മാധ്യമങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ, ആയിരം കോടി രൂപ പോയിട്ട് ഒരുലക്ഷം രൂപയുടെ വികസന പ്രവർത്തനവും കിഫ്ബി വഴി കോർപ്പറേഷനിൽ നടന്നിട്ടില്ല. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ആകാശ പാതകൾ നിർമിച്ച് കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളിൽനിന്ന് കമീഷൻ പറ്റുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇല്ലാതാക്കാൻ 50 കോടിയുടെ വിവിധ പ്രവർത്തനങ്ങൾ നടന്നുവെന്ന് അവകാശപ്പെടുമ്പോൾ അവയെന്തന്ന് വ്യക്തമാക്കണമെന്നും രാജൻ ജെ. പല്ലൻ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോൺ, ഡാനിയേൽ, ലാലി ജെയിംസ്, ഉപനേതാവ് ഇ.വി. സുനിൽ രാജ്, ജയപ്രകാശ് പൂവ്വത്തിങ്കൽ, കെ. രാമനാഥൻ, വിനീഷ് തയ്യിൽ, അഡ്വ. വില്ലി, സിന്ധു ആന്‍റോ, എബി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.