ചാലക്കുടി: അരക്കിലോയോളം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതി പിടിയിലായി. പോട്ട പനമ്പിള്ളി കോളജിന് സമീപം താമസിക്കുന്ന വെട്ടുക്കൽ വീട്ടിൽ ഷൈജുവാണ് (32) പിടിയിലായത്. മൂന്ന് വർഷം മുമ്പ് പോട്ടയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിലും മലപ്പുറം ജില്ലയിലെ ഹൈവേ കേന്ദ്രീകരിച്ചുള്ള നിരവധി കവർച്ച കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളിൽ പ്രതിയാണ്. പോട്ട, പനമ്പിള്ളി കോളജ് പരിസരം, മേച്ചിറ, നായരങ്ങാടി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഷാഡോ പൊലീസ് സംഘം ഈ പ്രദേശങ്ങളിൽ കർശന നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞയാഴ്ച ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി കഞ്ചാവും എം.ഡി.എം.എയും പിടികൂടിയിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്‍റെ നിർദേശപ്രകാരം ചാലക്കുടി സി.ഐ കെ.എസ്. സന്ദീപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചാലക്കുടി സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ഷൈജു, സീനിയർ സി.പി.ഒമാരായ കെ.കെ. ബൈജു, ടി.സി. ജിബി, എം.പി. പ്രശാന്ത്, ടി.ജെ. സതീഷ്, ജസ്ലിൻ തോമസ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. TCMch dy - 5 Prathy Shiju ഷൈജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.