കൊടകര: പേരാമ്പ്ര ചെറുകുന്നിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം അനധികൃതമായി കരിങ്കൽ ഖനനവും മണ്ണെടുപ്പും നടക്കുന്നതായി ഡി.വൈ.എഫ്.ഐ കൊടകര സൗത്ത് മേഖല ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. അനുമതിയില്ലാതെയാണ് ഇവിടെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതെന്നും ഇതിനെതിരെ കൊടകര പഞ്ചായത്തും ജില്ല കലക്ടറും ജിയോളജി അധികൃതരും നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി എം.എസ്. സുഷിന്‍, പ്രസിഡന്റ് അനൂപ് നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. ഒ.പി ബ്ലോക്ക് കെട്ടിട നിർമാണത്തിന് നാല് കോടിയുടെ ഭരണാനുമതി കൊരട്ടി: ഗാന്ധിഗ്രാം ത്വഗ് രോഗാശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതി. പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 20 ശതമാനം വകയിരുത്തി. പൊതുമരാമത്ത് കെട്ടിട നിർമാണ വകുപ്പിനാണ് നിർമാണ ചുമതല. ഒരു നിലയിൽ ഏകദേശം 8,600 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുക. തുടർനടപടികൾ വേഗത്തിലാക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.