ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ഡോ. നാഗേന്ദ്ര പ്രഭുവിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകർക്ക് നൽകിവരുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്.ഡി കോളജ് അധ്യാപകൻ ഡോ. നാഗേന്ദ്ര പ്രഭുവിന് സമ്മാനിച്ചു. അന്തരിച്ച മുൻ പ്രിൻസിപ്പൽ ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ക്രൈസ്റ്റ് കോളജ് ഏർപ്പെടുത്തിയതാണ് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ്. അധ്യാപനത്തോടൊപ്പം ഗവേഷണ മികവും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളുമാണ് ഡോ. നാഗേന്ദ്ര പ്രഭുവിനെ അവാർഡിന് അർഹനാക്കിയത്. സി.എം.ഐ സഭയുടെ പ്രിയോർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ അവാർഡ് സമ്മാനിച്ചു. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.സി. ബാബു, കാലിക്കറ്റ് യൂനിവേഴ്സിറ്റി രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. എം.പി. കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. photo... tcm ijk ഫാ. ഡോ. ജോസ് തെക്കൻ പുരസ്കാരം ആലപ്പുഴ എസ്.ഡി കോളജ് അധ്യാപകൻ ഡോ. നാഗേന്ദ്ര പ്രഭുവിന് ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.