ക്രൈസ്റ്റ് എൻജിനീയറിങ്​ കോളജിന് ഗവേഷണ ഗ്രാൻഡ്

ഇരിങ്ങാലക്കുട: ഉമിക്കരി ഫൈൻ അഗ്രഗേറ്റുകളിൽ ഒന്നായി ഉപയോഗിച്ച് കോൺക്രീറ്റിങ്ങിന്റെ കരുത്ത് വർധിപ്പിക്കുക എന്ന ആശയത്തിന് . കാലടി റൈസ് വേണ്ടി മില്ലേഴ്സ് കൺസോർട്യം (കെ.ആർ.എം.സി) ആണ് ഫണ്ട് നൽകുന്നത്. അരി നിർമാണ വ്യവസായത്തിലെ പ്രധാന അവശിഷ്ട വസ്തുവായ ഉമിക്കരി (ഉമി ചാരം) ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാം എന്ന വിഷയത്തിൽ കേരള സാങ്കേതിക സർവകലാശാല നടത്തിയ ഇന്നവേഷൻ ചലഞ്ചിലാണ് ഡോ. എം.ജി. കൃഷ്ണപ്രിയ, ഡോ. ജിനോ ജോൺ, വിനീത ഷാരോൺ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച ആശയത്തിന്​​ അംഗീകാരം ലഭിച്ചത്. ഗവേഷണം വിജയമായാൽ കോൺക്രീറ്റിങ്ങിൽ എം സാൻഡിന്റെയും മണലിന്റെയും ഉപയോഗം കുറക്കാനും ഉമിക്കരി സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാനും കഴിയും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി. രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയിൽനിന്ന് കോളജിന് വേണ്ടി ഡോ. ജിനോ ജോൺ ആദ്യഗഡു ഏറ്റുവാങ്ങി. സഹായ ഉപകരണ വിതരണം ചാലക്കുടി: സമഗ്ര ശിക്ഷ കേരള ചാലക്കുടി ബി.ആർ.സിക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിത പോൾ അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ലീന ഡേവിസ് മുഖ്യാതിഥിയായി. സി.ജി. മുരളീധരൻ, പി.എസ്. പ്രീതി, എം.എസ്. വൈശാഖ് എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 88 കുട്ടികൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.