നൈപുണ്യ തൊഴിൽ പരിചയമേള നടത്തും

ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ കാമ്പയിൻ 'നൈപുണ്യ തൊഴിൽ പരിചയമേള' നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്താൻ​ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ റസ്റ്റ്ഹൗസില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടെയും നഗരസഭയുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുക. പതിനഞ്ചോളം തൊഴിൽ മേഖലകളും നൂറിലധികം സ്കിൽ കോഴ്സുകളുമാണ് കെ-സ്കില്ലിന്‍റെ ഭാഗമായി അസാപ് വഴി നൽകുന്നത്. ഓൺലൈനായും ഓഫ്​ലൈനായും ക്ലാസുകളുണ്ടാകും. യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്ധ്യ നൈസൺ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷീജ പവിത്രൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. ധനീഷ്, ലത സഹദേവൻ, പൂമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, കാറളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ അംബിക സുഭാഷ്, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, സെന്റ് ജോസഫ് കോളജ് പ്രതിനിധികളായ സി.പി.ഡി. സിജി, സി. നിഷ ജോർജ്, ക്രൈസ്റ്റ് എൻജിനീയറിങ്​ കോളജ് പ്രതിനിധി ഡോ. രമ്യ കെ. ശശി, ക്രൈസ്റ്റ് കോളജ് പ്രതിനിധികളായ കെ.എം. മൂവിഷ്, ജസ്റ്റിൻ കെ. ഡേവിസ്, വി.പി. ഷിന്റോ, അസാപ് കേരള ജില്ല പ്രോഗ്രാം മാനേജർ ടിയാര സന്തോഷ്, പ്രോഗാം മാനേജർമാരായ അഭിലാഷ് ബാബു, പ്യാരിലാൽ, കെ.വി. രാകേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.