ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്​ മുതൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നഗരസഭ, തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്​ വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 9.30ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനവും ഫെസ്റ്റിവൽ ഗൈഡ്​ പ്രകാശനവും നിർവഹിക്കും. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി മുഖ്യാതിഥിയാകും. ഉദ്ഘാടന ചിത്രമായ 'ദി പോർട്രെയ്റ്റ്സ്' സംവിധായകൻ ഡോ. ബിജു ദാമോദരൻ, കേരള ഷോട്ട് ഫിലിം ലീഗ്​ അവാർഡ് നേടിയ 'ദി ലോ'യുടെ നിർമാതാവ് ഷാജു വാലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഒന്ന്​ മുതൽ ഏഴ്​ വരെയുള്ള തീയതികളിൽ മാസ് മൂവീസിലും ഓർമ ഹാളിലുമായി 14 ഭാഷകളിലെ 21 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മാസ് മൂവീസിൽ ഡോ. ബിജുവിന്‍റെ ആന്തോളജി ചിത്രമായ 'ദി പോർട്രെയ്റ്റ്സ്' രാവിലെ 10നും നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രമായ 'ഫോർ സം' ഉച്ചക്ക് 12നും ഓർമ്മ ഹാളിൽ അൽബേനിയൻ സ്ത്രീയുടെ അതിജീവന പോരാട്ടത്തിന്‍റെ കഥ പറയുന്ന 'ദി ഹൈവ്' വൈകീട്ട് 6.30നും പ്രദർശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.