ഗതാഗതം നിരോധിച്ചു

അന്തിക്കാട്: നാട്ടിക നിയോജകമണ്ഡലത്തിലെ ചേർപ്പ്-തൃപ്രയാർ റോഡിൽ നിലവിലുള്ള ഹെർബെർട്ട് കനാൽ പാലം പൊളിച്ച് പുതുതായി നിർമിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതുവഴി വാഹനഗതാഗതം ശനിയാഴ്ച മുതൽ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഹെർബെർട്ട് കനാൽ പാലത്തിന് സമാന്തരമായി നിർമിച്ചിരിക്കുന്ന സർവിസ് റോഡിലൂടെ അമിത ഭാരവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക്​ കടന്നുപോകാവുന്നതാണ്. അമിതഭാര വാഹനങ്ങൾ ഇതര വഴികളിലൂടെ ഗതാഗതം നടത്തേണ്ടതാണെന്ന് പൊതുമരാമത്ത് തൃശൂർ ബ്രിഡ്ജ് സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.