കൊടുങ്ങല്ലൂർ ഭരണി: അന്നദാനത്തിന് കലവറ നിറച്ചു

കൊടുങ്ങല്ലൂർ: ഭരണി മഹോത്സവം അന്നദാന മഹാ യജ്ഞത്തിന്​ മുന്നോടിയായി കലവറ നിറക്കൽ നടന്നു. ചടങ്ങിൽ യജ്ഞസമിതി വർക്കിങ്​ ചെയർമാൻ ത്രിവിക്രമൻ അടികൾ ഭദ്രദീപം തെളിയിച്ചു. കൊടുങ്ങല്ലൂരിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ അന്നദാനത്തിനാവശ്യമായ പച്ചക്കറിയും പലവ്യഞ്ജനങ്ങളും ക്ഷേത്രം പ്രദക്ഷിണം ചെയ്ത ശേഷം അന്നദാന പന്തലിൽ സമർപ്പിച്ചു. മാതൃസമിതി ചെയർമാൻ ലക്ഷ്മിക്കുട്ടി സദാശിവൻ ആദ്യ സമർപ്പണം നിർവഹിച്ചു. ജനറൽ കൺവീനർ എ.എൻ. ജയൻ, വർക്കിങ്​ ചെയർമാൻ മേജർ ജനറൽ പി. വിവേകാനന്ദൻ, പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് പി. ശശീന്ദ്രൻ, ജോയന്‍റ്​ കൺവീനർമാരായ ഒ.പി. സുരേഷ്, ഇ.കെ. വേണു എന്നിവർ നേതൃത്വം നൽകി. TCK.KDR.KALAVARA NIRAKKAL അന്നദാനത്തിന്‍റെ ഭാഗമായ കലവറ നിറക്കൽ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.