കൊടുങ്ങല്ലൂർ: ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെ മതിലകം കളരിപ്പറമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന തെരുവരങ്ങ് തെരുവ് നാടകോത്സവത്തില്‍ ഏഴ് നാടകങ്ങൾ അവതരിപ്പിക്കും. ആദ്യദിനം വൈകീട്ട് 6.30ന് റെജു ശിവദാസ് സാപ്പിയന്‍സ് സംവിധാനം ചെയ്ത് തിരുവനന്തപുരം സാപ്പിയന്‍സ് തിയറ്റര്‍ ആര്‍ട്‌സ് ആൻഡ് ഐഡിയാസ് അവതരിപ്പിക്കുന്ന 'മൈതാനം', 7.30ന് കെ.വി. സജിത്ത് സംവിധാനം ചെയ്ത് പാലക്കാട് ജനകീയ നാടകവേദി അവതരിപ്പിക്കുന്ന 'ഒരു പേരില്‍ എന്തിരിക്കുന്നു', ഏപ്രില്‍ മൂന്നിന് വൈകീട്ട് 6.30ന് പ്രബലന്‍ വേലൂര്‍ സംവിധാനം ചെയ്ത് വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി അവതരിപ്പിക്കുന്ന 'ഓന്ത്', 7.30ന് ഇ.വി. ഹരിദാസ് സംവിധാനം ചെയ്ത് തിയറ്റര്‍ ഗ്രൂപ് കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന 'പുലികേശി-രണ്ട്', 8.30ന് ബ്ലാക്ക് തിയറ്റര്‍ ചേര്‍പ്പ് അവതരിപ്പിക്കുന്ന സി.എന്‍. ജയമോഹന്‍ സംവിധാനം ചെയ്ത 'മധു മാപ്പ്' എന്നിവ അരങ്ങേറും. ഏപ്രില്‍ നാലിന് വൈകീട്ട് 6.30ന് തൃശൂര്‍ ജനനയന അവതരിപ്പിക്കുന്ന അഡ്വ. വി.ഡി. പ്രേമപ്രസാദ് സംവിധാനം ചെയ്ത 'സബോള', 7.30ന് വിമണ്‍സ് തിയറ്റര്‍, ആര്‍ട്‌സ് ഓഫ് കളരിപ്പറമ്പ് അവതരിപ്പിക്കുന്ന സുധീഷ് അമ്മവീട് സംവിധാനം ചെയ്ത 'ഉടുപ്പുകള്‍ അഥവാ തിരുശേഷിപ്പുകള്‍' എന്നിവ അവതരിപ്പിക്കും. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.