മൻസിയക്ക്​ നൃത്താവതരണത്തിന്​ അവസരം നൽകണം -പുകസ

മൻസിയക്ക്​ നൃത്താവതരണത്തിന്​ അവസരം നൽകണം -പു.ക.സ തൃശൂർ: നർത്തകി വി.പി. മൻസിയക്ക് നൃത്താവതരണത്തിന് അവസരം നൽകണമെന്നും ഇക്കാര്യത്തിൽ കൂടൽമാണിക്യം ദേവസ്വം ഭാരവാഹികളുടെ നിലപാട് തിരുത്തണമെന്നും പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നോട്ടീസിൽ പേരുവെച്ച ശേഷം പരിപാടിയിൽനിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. നിയമമോ ആചാരമോ കോടതി ഉത്തരവുകളോ ഇക്കാര്യത്തിൽ തടസ്സമാണെങ്കിൽ അത്തരം തടസ്സങ്ങൾ മറികടക്കാൻ നടപടി കൈക്കൊള്ളണം. വിവാഹബന്ധം പോലും സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വളർച്ചക്ക് ഉപകരിക്കുന്ന വിധം തിരഞ്ഞെടുത്ത കലാകാരിയാണ് മൻസിയയെന്ന്​ ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.ഡി. പ്രേം പ്രസാദും സെക്രട്ടറി ഡോ. എം.എൻ. വിനയകുമാറും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.