പി.ജി ആയുർവേദം: ഒഴിവുള്ള സീറ്റുകൾ കോളജ്​ തലത്തിൽ നികത്തും

തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിൽ മോപ് അപ് അലോട്ട്മൻെറിനുശേഷമുള്ള ഒഴിവുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി അതത് കോളജുകൾ നികത്തും. പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലെ അവസാനഘട്ട കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ അടിസ്ഥാനമാക്കി പ്രവേശനത്തിന് പങ്കെടുക്കാൻ യോഗ്യരായ വിദ്യാർഥികളുടെ പട്ടിക, ലഭ്യമായ ഒഴിവുകളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാർച്ച്​ 30ന് ഉച്ചക്ക് രണ്ടിനകം അതാത് കോളജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. വിദ്യാർഥികൾ പ്രോസ്പെക്ടസ് പ്രകാരമുള്ള അസൽ രേഖകൾ സഹിതം കോളജ് അധികാരിക്ക് മുന്നിൽ ഹാജരായി മുഴുവൻ ഫീസും അടയ്​ക്കണം. 30ന്​ ഉച്ചക്ക് രണ്ടുവരെ ഹാജരാകുന്ന വിദ്യാർഥികളെ മാർഗനിർദേശപ്രകാരം പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പാലിച്ച് നിലവിലെ ഒഴിവുകളിലേക്ക്​ പരിഗണിച്ച് പ്രവേശനം പൂർത്തിയാക്കാം. 30ന് ശേഷവും ഒഴിവുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതും അഡ്മിഷൻ നേടിയിട്ടില്ലാത്തതുമായ യോഗ്യരായ വിദ്യാർഥികൾക്ക് ഒഴിവുള്ള കോളജുമായി ബന്ധപ്പെട്ട് 31ന്​ ഉച്ചക്ക് രണ്ടുവരെ പ്രവേശന നടപടികളിൽ പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.