കർണാടകയിൽ മദ്​റസകൾ നിരോധിക്കണം -ബി.ജെ.പി എം.എൽ.എ

ബംഗളൂരു: കർണാടകയിൽ മദ്​റസകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ എം.പി. രേണുകാചാര്യ. മദ്​റസകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ്​ പഠിപ്പിക്കുന്നതെന്ന്​ അദ്ദേഹം ആരോപിച്ചു. ഒരു കുട്ടിയുടെ വികസനത്തിന്​​ ആവശ്യമായ എല്ലാ വിദ്യാഭ്യാസവും സർക്കാർ സ്കൂളുകൾ നൽകുമ്പോൾ പിന്നെ മദ്​റസകളുടെ ആവശ്യമെന്താണ്​? രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നേതാക്കളെ കുറിച്ചോ നമ്മുടെ കാഴ്ചപ്പാടുകളെ കുറിച്ചോ അല്ല മദ്​റസകളിൽ പഠിപ്പിക്കുന്നത്​. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.