തൃശൂർ: തൊഴിലാളികൾക്ക് പണിമുടക്കുന്നതിന് അവരുടേതായ ന്യായമുണ്ടെന്നും പണിമുടക്ക് തടയാന്‍ കോടതിക്കാവില്ലെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്‍റെ ഭാഗമാകരുതെന്ന ഹൈകോടതി ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ട്. ജീവനക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാം. പണിമുടക്കിന്‍റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ 'തടഞ്ഞി'ട്ടുണ്ടാകും. തടയുകയായിരുന്നെങ്കില്‍ കേരളം ഇങ്ങനെയാണോ. സമാധാനപരമായാണ് സമരം. അക്രമസംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരം. ജീവിക്കാനുള്ള അവകാശത്തിനായി പോരടിക്കുന്ന തൊഴിലാളിയുടെ അവസാന ആയുധമാണ് പണിമുടക്ക്. സ്വന്തം കൂലി ഒഴിവാക്കിയാണ് അവർ നാടാകെയുള്ള സാധാരണക്കാരനുവേണ്ടി സമരം നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.