കാർഷിക സർവകലാശാല പോസ്​റ്റ്​ ഡോക്ടറൽ ഫെലോഷിപ്​ ആരംഭിക്കും

*സർവകലാശാല ബജറ്റ്​ കൃഷിമന്ത്രി അവതരിപ്പിച്ചു തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കൃഷിമന്ത്രിയും പ്രോചാൻസലറുമായ പി. പ്രസാദ് സർവകലാശാല ആസ്ഥാനത്ത്​ ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. 580.39 കോടി രൂപ വരവും 771.92 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്​ വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ സർവകലാശാലയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. യോഗത്തിൽ മന്ത്രി കെ. രാജൻ, വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ സന്നിഹിതരായിരുന്നു. -ബജറ്റിലെ പ്രധാന നിർദേശങ്ങൾ: *മൂന്ന് പഠന വിഭാഗങ്ങളിലായി കെ.എ.യു സുവർണ ജൂബിലി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്​. *കാർഷിക മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഉതകുന്ന ഗവേഷണ പ്രവർത്തനങ്ങൾ. *ചെറു ധാന്യങ്ങളുടെ ഉൽപാദനം കൂട്ടാൻ മില്ലറ്റ് ഹബ്. *ആദിവാസി/ ഗോത്ര കർഷകർക്ക് പച്ചക്കറി കൃഷിയിലൂടെ പോഷക സുരക്ഷ ഉറപ്പാക്കാൻ പദ്ധതി. *പച്ചക്കറി വിളകൾക്ക്​ മികവിന്‍റെ കേന്ദ്രം. *കൃഷി ബിരുദ വിദ്യാർഥികളുടെ കർമസേന. *വിദ്യാലയങ്ങളിൽ ഫാം ക്ലബ്​. *കേരളത്തിലെ വിളകൾക്ക്​ കാർഷിക പാരിസ്ഥിതിക യൂനിറ്റ് അടിസ്ഥാനമാക്കി പാക്കേജ് ഓഫ് പ്രാക്ടീസ് ശിപാർശ വികസിപ്പിക്കാൻ നെറ്റ്‌വർക്ക് പ്രോജക്ട്​, ജീനോം എഡിറ്റിങ്ങിനുള്ള നെറ്റ്​വർക്ക് പ്രോജക്ട്​. *2030ഓടെ സർവകലാശാല കാമ്പസുകൾ കാർബൺ ന്യൂട്രൽ ആക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.