6.91 കോടി രൂപ അനുവദിച്ചു മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിങ് മെഷിന്‍ സ്ഥാപിക്കാൻ 6,90,79,057 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല മെഷിനാണ് സ്ഥാപിക്കുന്നത്. എത്രയും വേഗം സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും സൂക്ഷ്മമായി പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ് 1.5 ടെസ്ല സ്‌കാനിങ് മെഷിന്‍. ആന്‍ജിയോഗ്രാം പരിശോധനയും കൃത്യമായി നടത്താനാവും. കാന്‍സര്‍ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താനും ഇത് സഹായിക്കും. പേശി, സന്ധി, അസ്ഥി, ഞരമ്പ്, സുഷുമ്‌ന തുടങ്ങി ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളും ഇതിലൂടെ പരിശോധിക്കാം. തലച്ചോറ്, നട്ടെല്ല്, വയറ്, കഴുത്ത് തുടങ്ങിയ ഭാഗങ്ങളുടെ പരിശോധനകള്‍ക്കും ഉപയോഗിക്കും. റേഡിയേഷന്‍ ഇല്ലാതെ കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്കും പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ക്കും സുരക്ഷിതമാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നാല് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഗവ. മെഡിക്കൽ കോളജിന് സ്വന്തമായി എം.ആർ.ഐ സ്കാനിങ് മെഷിൻ എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. നെഞ്ചുരോഗ ആശുപത്രിയിലാണ് ഇത് സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, റേഡിയോളജി വിഭാഗം എന്നിവർക്കൊപ്പം നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന എ. കാദറിന്‍റെ പരിശ്രമം യന്ത്രം സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്. 2007ൽ പുതിയ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്.എൽ.എലിന്‍റെ കീഴിൽ സ്ഥാപിച്ച എം.ആർ.ഐ സ്കാൻ യന്ത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുതിയ യന്ത്രം സ്ഥാപിതമാകുന്നതോടെ സാധാരണക്കാരായ രോഗികൾക്ക് മിതമായ നിരക്കിൽ സ്കാനിങ് നടത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.